BlastCasta News Ticker

« »
ശ്രീ. സേവ്യര്‍ മാങ്കുളത്തിന്റെ രചനകള്‍ ........ 1.എണ്‍പത് വര്‍ഷം മുമ്പൊരു കര്‍ഷകന്‍#2. ഒരു അച്ഛന്റെ ആഹ്വാനം മക്കളോട് (കവിത)#3. കുട്ടികളോട് ഒരു വാക്ക് (കവിത)#4.കേരള സര്‍ക്കാരും കുടിയൊഴിപ്പിക്കലും- (കവിത)#5. വേളിക്കു പിന്നിലെ ഓളങ്ങള്‍ (കവിത)#6. മലയാറ്റൂരും മാര്‍തോമ്മായും (കവിത)#7. ഓണം (കവിത)#ശ്രീ. രാജേഷ്‌ പി. എ. യുടെ രചനകള്‍ ............ 1. കവിത # 2. കവിതയോട് (കവിത) # 3. അറിവ് (കവിത) # 4. ബന്ധനങ്ങള്‍ (കവിത) # 5.ഒരു രാത്രിയുടെ ജനനം (കവിത) # 6. അകലങ്ങളിലേക്ക് (കവിത) ശ്രീമതി. ബിന്ദു പത്മകുമാറിന്റെ രചനകള്‍ ............ 1. നിഴല്‍ തേടി - കവിത # 2. മഴ - കഥ # 3. യാത്ര (കവിത) # 4. മോഹമേഘങ്ങള്‍ (കവിത)# 5. വരവേല്‍പ്പ് (കവിത) # 6. കര്‍മ്മധീരനായ ഇടയന്‍ (ലേഖനം) # 7. ഫിലോമിന (കഥ) # 8. മയക്കം (കവിത) # 9. ഓണം വന്നല്ലോ (കവിത) # 10. പ്രവാസി (കവിത) # 11. നിര്‍വൃതി (ചെറുകഥ) # 12. മലയാളമേ വന്ദനം -(ലേഖനം) # 13. ആത്മശാന്തി(കഥ) # 14. കനവിന്റെ കുസൃതി (കഥ) # 15. അമ്മ മലയാളം (കവിത) # 16. ആശംസ (കഥ) # 17. നിത്യയുടെ യാത്ര (കഥ) # ശ്രീ. ജിമ്മി ജോസഫിന്റെ രചനകള്‍ ....ഹരിതയുടെ സ്വപ്നങ്ങള്‍ - ചെറുകഥ # ശ്രീ. അനീഷ്‌ മാത്യുവിന്റെ രചനകള്‍ ............ 1. നഷ്ടപ്രണയം (കവിത) #2. ചുവപ്പിന്റെ അക്കം (കവിത)#3. അറിവ് (കവിത)#4. ചോരപ്പാടുകള്‍ (കവിത)#5. സൗഹൃദം (കവിത)#6. അവസ്ഥാന്തരങ്ങള്‍ (കവിത)#7. അവസ്ഥാന്തരങ്ങള്‍ക്കപ്പുറം (കവിത)#8. എന്‍റെ ജീവിതത്തില്‍ നിന്ന് ഒരു ഏട്(ലേഖനം)#9. കാലചക്രം (കവിത)# ശ്രീ. ബിനോജ് എം.ആര്‍ ന്റെ രചനകള്‍ ....1. പരീക്ഷ (കഥ) # ബ്ലോഗ്‌ അഡ്മിനിസ്ട്രെറ്റരുടെ വക ....1. ശ്രീ ബോംബെ രവി - ഒരോര്‍മ്മക്കുറിപ്പ് #2. സ്മൃതിതര്‍പ്പണം (കവിത)#3. വിധിയുടെ വിളയാട്ടത്തില്‍ പൊലിഞ്ഞ ഒരു കൊച്ചു പ്രതിഭ (ലേഖനം)# ശ്രീമതി. സിനി സന്തോഷിന്റെ രചനകള്‍ ....1. ഇണ (കവിത) #2.അകലെയാണെങ്കിലും(കവിത) # ശ്രീ. ജോയ് എബ്രാഹമിന്റെ രചനകള്‍ ....1. താറാവ്‌ (കഥ) #2. കാത്തിരിപ്പ് (കവിത) #3. മീരയുടെ കത്തുകള്‍ (കഥ ) # ശ്രീ. റോബിൻ കൊന്നത്തടിയുടെ രചനകള്‍ ....1. ഒരു മധുരക്കിനാവ് (കവിത) #2. നൊമ്പരപ്പൂവ് (കവിത)

Sunday 15 January 2012

എണ്‍പത് വര്‍ഷം മുമ്പൊരു കര്‍ഷകന്‍

എണ്‍പത് വര്‍ഷം മുമ്പൊരു കര്‍ഷകന്‍
- ശ്രീ: സേവ്യര്‍ മാങ്കുളം



                                        ഇന്നെക്കന്‍പതു വര്‍ഷങ്ങള്‍ക്കപ്പുറം
                                        നന്നേ പ്രയാസങ്ങളുള്ള കാലം
                                                അന്നൊരു കര്‍ഷകന്‍ നന്നാ പണിപ്പെട്ടു
                                                കുന്നിന്‍ ചെരിവിലായ് വീട് വച്ചു
                                        മീനച്ചിലാറിന്റെയാരംഭ ദേശത്തു
                                        ചീനിയും വാഴയും നട്ടു വന്നു
                                                മലയടിവാരത്തു മലയന്‍ പനികൊണ്ട്‌
                                                വലയാത്തോരായിട്ടിന്നാരുമില്ല
                                        എങ്കിലും നമ്മുടെ കര്‍ഷകനൊരു വിധം
                                        ഭംഗിയില്‍ ജീവിതം പേറി വന്നു
                                                കാലങ്ങള്‍ പിന്നിട്ടു ; കുഞ്ഞുങ്ങളിന്നിപ്പോള്‍
                                                നാലു പേരായല്ലോ വീട്ടിനുള്ളില്‍
                                        കൊച്ചുപൈതങ്ങളെ പോറ്റിപ്പുലര്‍ത്തുവാന്‍
                                        അച്ഛനുമമ്മയും വേല ചെയ്തു
                                                പനിയുടെ ക്രൂരത ഭീകരമായിട്ടു
                                                മിനിമോടെ ജീവനും കൊണ്ടു പോയി
                                        ക്ലേശങ്ങള്‍ മാറ്റുവാനാശിച്ച മാതാക്കള്‍
                                        ഈശനെ പ്രാര്‍ഥിച്ചു ഭക്തിയ്യാലെ
                                               വേലകളേറെയിക്കലത്തു ചെയ്തിട്ടും
                                               കാലക്കേടപ്പാടെ നീണ്ടു നിന്നു
                                       മലയോര ദേശത്തെ കൊലയാളിയായിട്ടു
                                       നിലനില്‍ക്കുന്നങ്ങനെ മലമ്പനിയും
                                               ദാസന്റെ ഭക്തിയില്‍ കാരുണ്യം തോന്നിയ
                                               ഈശനോ നന്മകള്‍ തൂക്കിപ്പിന്നെ
                                       തനയരിലോന്നാമന്‍ ഭവനത്തിന്‍ കണ്മണി -
                                       മണിപോലെ ശോഭിച്ചു വീട്ടിനുള്ളില്‍
                                               വീട്ടിനു നല്ലവന്‍ കൂട്ടര്‍ക്ക് മാതൃക
                                               കാട്ടിന്‍ നടുവിലായ്പ്പാര്‍ത്തു പോലും 
                                       അച്ഛന്റെ ശാസന മമ്മ തന്‍ ലാളനം
                                       കൊച്ചിന് മെച്ചമാം ഭാവി നല്‍കി
                                               പൈതലേ മാതാക്കള്‍ വിധി പോലെ പാലിച്ചു
                                               മതിയായ നന്മ വളര്‍ത്തി മെല്ലെ
                                       ആണ്ടുകള്‍ പത്തുകഴിഞ്ഞപ്പോളാണ്ടവന്‍
                                       വീണ്ടുമവനൊരു നന്മ നല്‍കി
                                               അക്ഷര വിദ്യ പഠിക്കുവാനന്നൊരു
                                               ശിക്ഷണ മാര്‍ഗവും വന്നു കിട്ടി
 



                     ( തൊട്ടിലില്‍ നിന്നും പട്ടട വരെ എന്ന ഖണ്ട കാവ്യത്തില്‍ നിന്ന് )


കുഴല്‍വിളി ഇപ്പോള്‍ ഫേസ് ബുക്കില്‍ നേരിട്ട് വായിക്കാം
ഇപ്പോള്‍ നിങ്ങള്‍ക്ക് ഈ ബ്ലോഗിലെ രചനകള്‍ 4Gnet കമ്മ്യുണിറ്റി ഫേസ് ബുക്കില്‍ നേരിട്ട് വായിക്കാം നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം :
നിങ്ങള്‍ ഫേസ് ബുക്കില്‍ സൈന്‍ ഇന്‍ ചെയ്തിരിക്കുകയാണെങ്കില്‍ സേര്‍ച്ച്‌ ബോക്സില്‍ 4Gnet Communitty എന്ന് ടൈപ്പ് ചെയ്തു 4Gnet പേജില്‍ പ്രവേശിക്കുക ഈ പേജിന്റെ സൈഡ് ബാര്‍ മെനുവില്‍ Latest in Kuzhalvili എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക. ഏറ്റവും പുതിയ രചന നിങ്ങള്‍ക്ക് വായിക്കാം. പക്ഷെ നിങ്ങള്‍ , 4Gnet Community പേജിന്റെ ഒരു 'ഫാന്‍' ആണെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ഈ സൗകര്യം ലഭിക്കൂ. ഇതിനു നിങ്ങള്‍ 4Gnet പേജിന്റെ 'Like' എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക.
നിങ്ങള്‍ ഫേസ് ബുക്കില്‍ സൈന്‍ ഇന്‍ ചെയ്തിട്ടില്ലെങ്കില്‍ അഥവാ നിങ്ങള്‍ ഈ ബ്ലോഗില്‍ ആണെങ്കില്‍ ഇവിടെയുള്ള 4Gnet Community യുടെ Like Box ല്‍ ക്ലിക്ക് ചെയ്ത് ഫാന്‍ ആയതിനു ശേഷം 4Gnet Community എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജില്‍ പ്രവേശിക്കാം.
കുഴല്‍വിളിയുടെ ഏറ്റവും പുതിയ രചന മാത്രമല്ല ; സ്ക്രോള്‍ ബാര്‍ നീക്കി Archive ല്‍ നിന്നും പഴയ പോസ്റ്റുകളും വായിക്കാം




Presented by: ഗുരു @ കുഴല്‍വിളി

സന്ദര്‍ശിക്കൂ :  


No comments:

Post a Comment

Related Posts Plugin for WordPress, Blogger...